കേരളത്തിൽ ഇന്നും നാളെയും സന്പൂർണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സന്പൂർണ ലോക്ഡൗൺ. അവശ്യമേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.
ലോക്ഡൗണിൽ ഇതുവരെ നൽകിയ ഇളവുകൾ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രണ്ട് ദിവസം നിർണായകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുറത്ത് ഇറങ്ങാതെ സഹകരിക്കണമെന്നും കടുത്ത നിയന്ത്രങ്ങൾ ഉണ്ടാകുമെന്നും ആരോഗ്യം അടക്കം അവശ്യസർവ്വീസുകൾക്ക് മാത്രമാണ് ഇളവ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇളവ് നൽകിയിരുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് പ്രവർത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഭക്ഷ്യോൽപ്പന്നങ്ങൾ,
പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യ മാംസ വിൽപന ശാലകൾ, ബേക്കറി, എന്നിവ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മാത്രമേയുണ്ടാകൂ.
നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിന് തടസമില്ല. അടുത്തുള്ള പൊലീസ് േസ്റ്റഷനിൽ മുന്‍കൂട്ടി അറിയിക്കണം. നിലവിൽ ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടുംനീട്ടാൻ സാധ്യതയില്ലെങ്കിലും ഇളവുകൾ ശ്രദ്ധാപൂർവം നടപ്പിലാക്കാനും ലോക്ക് ഡൗൺ കഴിഞ്ഞാലും കൊവിഡ് മാനദണ്ഡങ്ങൾ തുടരാനുമാണ് സാധ്യത.



