കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു മുതല്‍


തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു.

‘എന്റെ കെ എസ് ആര്‍ ടി സി’മൊബൈല്‍ ആപ്, www.keralartc.com എന്ന വെബ്‌സൈറ്റിലും സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈനിലൂടെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. യാത്രക്കാരുടെ ലഭ്യതക്കനുസരിച്ച് ആയിരിക്കും സര്‍വീസുകളെന്ന ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

രോഗവ്യാപനം കുറഞ്ഞതോടെയാണ് കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്. നാഷണല്‍ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല. യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നു മാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed