കെഎസ്ആർ‍ടിസി ഉടൻ സർ‍വ്വീസ് ആരംഭിക്കരുതെന്ന് ആരോഗ്യവകുപ്പ്


തിരുവനന്തപുരം: കെഎസ്ആർ‍ടിസി ഉടൻ സർ‍വീസ് ആരംഭിക്കരുത് എന്ന് കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്ആർ‍ടിസി സിഎംഡിക്കും കത്തയച്ചു.

രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയാത്ത സാഹചര്യത്തൽ‍ കെഎസ്ആർ‍ടിസി സർ‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ‍ നിന്ന് പിന്‍മാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആർ‍ടിസിയോട് ആവശ്യപ്പെട്ടത്.

കോവിഡ് ലോക്ഡൗൺ‍ പശ്ചാത്തലത്തിൽ‍ നിർ‍ത്തിവെച്ച ദീർ‍ഘദൂര സർ‍വീസ് യാത്രക്കാർ‍ കൂടുതലുള്ള റൂട്ടുകളിൽ‍ ബുധനാഴ്ച മുതൽ‍ പുനഃരാരംഭിക്കുമെന്നായിരുന്നു കെഎസ്ആർ‍ടിസി വ്യക്തമാക്കിയിരുന്നത്. ആരോഗ്യവകുപ്പ് എതിർ‍പ്പ് അറിയിച്ചതിനാൽ‍ കൂടുതൽ‍ കൂടിയാലോചനകൾ‍ക്ക് ശേഷമേ ഇക്കാര്യത്തിൽ‍ അന്തിമ തീരുമാനമെടുക്കു.

You might also like

  • Straight Forward

Most Viewed