കേരളത്തിൽ ആദ്യമായി സെഞ്ചുറി അടിച്ച്‌ പെട്രോൾ വില


 

തിരുവനന്തപുരം: കേരത്തിൽ പെട്രോൾ വില നൂറു രൂപ തൊട്ടു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് എണ്ണവില സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശാലയിൽ ലിറ്ററിന് 101.14 രൂപയും ബത്തേരിയിൽ 100.24 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഈ വർഷം മാത്രം 44 തവണ ഇന്ധനവില കൂട്ടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed