മത്സരിക്കാതിരിക്കാന്‍ 2.5 ലക്ഷം തന്നു: വെളിപ്പെടുത്തലുമായി സുരേന്ദ്രന്റെ അപരൻ

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരയ്ക്ക് പിന്മാറാൻ രണ്ടര ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നൽകിയതെന്നും സുന്ദര പറഞ്ഞു. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.