കൊടകര കുഴൽപ്പണകേസിൽ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. കുഴൽപ്പണകേസിൽ പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊലീസിൽ നിന്ന് എഫ്‌ഐആർ വിവരങ്ങളും ശേഖരിച്ചു.