ലോക്ക്ഡൗൺ ലംഘിച്ച് ഷൂട്ടിങ്; സീരിയൽ താരങ്ങളടക്കം 20 പേർ കസ്റ്റഡിയിൽ


തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് സീരിയൽ താരങ്ങൾ അടക്കം 20 പേർ പോലീസ് കസ്റ്റഡിയിൽ. വർക്കല അയിരൂരിലെ സ്വകാര്യ റിസോർട്ടിലാണ് രഹസ്യമായി ഷൂട്ടിങ് നടന്നത്. സംവിധായകനും ക്യാമറാമാനുമുൾപ്പടെ പോലീസിന്റെ പിടിയിലായി. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയുണ്ടാകും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് സ്ഥലത്തെത്തുകയും സീരിയൽ താരങ്ങളും ടെക്‌നീഷ്യൻമാരുമടക്കം ഇരുപതോളം പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ റിസോർട്ട് അടച്ച് സീൽ ചെയ്യുകയും ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

മെയ് എട്ടിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ സംസ്ഥാനത്ത് സിനിമ സിരീയൽ എന്നിവയുടെ ഇൻഡോർ ഔട്ട്‌ഡോർ ഷൂട്ടിങ്ങുകൾ നടത്തുന്നതിന് നിരോധനമുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് വർക്കല ഡി വൈ എസ് പിയുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed