എനി​ക്ക് വോ​ട്ട് ന​ൽ​കി​യ തൃ​ശൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കും, വോ​ട്ട് ന​ൽ​കാ​ത്ത​വ​ർ​ക്കും ന​ന്ദി​


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനും എംപിയുമായ സുരേഷ് ഗോപി. തനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്കും, വോട്ട് നൽകാത്തവർക്കും നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകും അദ്ദേഹം കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed