ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തിനു പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ബി വൈദ്യലിംഗം എന്നിവരാണ് എത്തുന്നത്. എംഎൽഎമാരുമായും പാർട്ടി നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും. നേതൃമാറ്റത്തിനായി പാർട്ടിപ്രവർത്തകർക്കിടയില്‍ൽ ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നിരീക്ഷകനായിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തോൽവി സംബന്ധിച്ച് ഹൈക്കമാൻഡിന് ഉടൻ റിപ്പോർട്ട് നൽകുമെന്നുമാണ് വിവരം. ഇതിനു ശേഷമായിരിക്കും പാർട്ടിയിൽ പുനഃസംഘടന പോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.