കേന്ദ്രത്തിന്‍റെ വാക്സിന് കാത്തുനിൽക്കണ്ട, സംസ്ഥാനം സ്വന്തം നിലയ്ക്ക് വാങ്ങണമെന്ന് വി. മുരളീധരൻ


 

ന്യൂഡൽഹി: കോവിഡ് വാക്സിൻ കേന്ദ്രം അയക്കുന്നത് കാത്തുനിൽക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പരിഭ്രാന്തി പരത്താതെ വാക്സിൻ വിതരണം നടത്താൻ സാധിക്കണം. തിക്കുംതിരക്കും മൂലം വാക്സിൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് കോവിഡ് ബാധിക്കുന്ന സ്ഥിതിയാണുള്ളത്. നാല് ദിവസത്തിനകം കേരളത്തിന് ആറരലക്ഷം ഡോസ് വാക്സിൻ നൽകുമെന്നും മുരളീധരൻ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed