വ്യാജ മരണവാർത്തകളിൽ വ്യത്യസ്ത ഫോട്ടോകൾ ഇടണേ! ഇന്നലെ മാത്രം കിട്ടിയത് രണ്ട് സിനിമകളാണ്"; കിടിലൻ മറുപടിയുമായി ഹരീഷ് പേരടി
ഷീബ വിജയൻ
കൊച്ചി: താൻ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ രസകരമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ആദരാഞ്ജലി പോസ്റ്റുകൾ ഇടുമ്പോൾ തന്റെ വ്യത്യസ്തമായ ചിത്രങ്ങൾ വയ്ക്കണമെന്നും, പലരും മറന്നുപോയ 'ലൈഫ് ഓഫ് ജോസൂട്ടി'യിലെ ജോസഫേട്ടൻ എന്ന കഥാപാത്രത്തെ ഓർമ്മപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ മാത്രം ഇന്നലെ തനിക്ക് രണ്ട് സിനിമകൾ ലഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇങ്ങനെ ഒരു വാർത്തയുണ്ടാക്കുകയും അത് ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട് ഒരു അഭ്യർത്ഥനയെന്ന രീതിയിലാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ഇനിയും നിങ്ങൾ ഇത്തരം വാർത്തകൾ ഉണ്ടാക്കുമ്പോൾ തന്റെ വ്യത്യസ്തമായ ഫോട്ടോകൾ ഇടാൻ ശ്രമിക്കണമെന്നും, ജോസഫേട്ടൻ എന്ന കഥാപാത്രത്തെ പ്രചരിപ്പിച്ചതിലൂടെ നല്ലൊരു ശമ്പളത്തിന് രണ്ട് സിനിമകൾ ഉറപ്പിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. സംവിധായകരെ ഓർമ്മപ്പെടുത്തുന്ന വ്യത്യസ്തമായ ഫോട്ടോകൾ ചേർത്ത് ഇനിയും തന്നെ പ്രോത്സാഹിപ്പിക്കണമെന്നും, ഈ വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഈയിടെ നടിയും അവതാരകയുമായ ജുവൽ മേരിക്ക് ക്യാൻസർ വന്ന് ശബ്ദം നഷ്ടപ്പെട്ടുവെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താൻ ജീവനോടെ സന്തോഷത്തോടെയുണ്ടെന്നും മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ലെന്നും അന്ന് ജുവൽ മേരി പ്രതികരിച്ചിരുന്നു.
fgfgfgdsds


