കോട്ടയം മെഡിക്കൽ‍ കോളേജിൽ‍ കൊവിഡ് മാനദണ്ധം ലംഘിച്ച് ആഹ്ലാദ പ്രകടനം; 100 എസ്എഫ്‌ഐ പ്രവർ‍ത്തകർ‍ക്കെതിരെ കേസ്


കോട്ടയം: മെഡിക്കൽ‍ കോളേജിൽ‍ കൊവിഡ് മാനദണ്ധം ലംഘിച്ചതിനെതുടർ‍ന്ന് 100 എസ്എഫ്‌ഐ പ്രവർ‍ത്തകർ‍ക്കെതിരെ പോലീസ് കേസെടുത്തു. യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം കൊവിഡ് പ്രോട്ടോകോളുകൾ‍ പാലിക്കാതെ നടത്തിയതിനാണ് കേസ്. കോളേജ് പ്രിൻസിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അദ്ധ്യാപകനും പൊലീസ് നോട്ടീസ് നൽ‍കും.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ആഹ്ലാദ പ്രകടനം നടന്നത്. ലൈബ്രറി സമുച്ചയത്തിനു മുന്‍പിൽ‍ ഒത്തുകൂടിയ നൂറോളം വിദ്യാർ‍ത്ഥികളാണ് ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ‍ സോഷ്യൽ‍ മീഡികളിൽ‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ മെഡിക്കൽ‍ വിദ്യാർ‍ത്ഥികളുടെ അനാസ്ഥ സോഷ്യൽ‍ മീഡിയകളിൽ‍ ചർ‍ച്ചയായിരുന്നു.

You might also like

Most Viewed