യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയമാണ്. ഇത് പിആർ ഏജൻസിയുടെ നിർദേശ പ്രകാരമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

