കേരളത്തിൽ തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി
കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളാ കോൺഗ്രസ്−എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

