വടകരയിൽ വീണ്ടും ഡങ്കിപ്പനി
കോഴിക്കോട്: വടകരയിൽ വീണ്ടും ഡങ്കിപ്പനി. എടോടി, വീരഞ്ചേരി വാർഡിലായി ഏഴ് പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം എടോടി വാർഡിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചിരുന്നു. ഇവരെല്ലാം സുഖം പ്രാപിച്ച ശേഷമാണ് വീണ്ടും പനി റിപ്പോർട്ട് ചെയ്തത്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായിട്ടില്ല.

