സംസ്ഥാനത്ത് ഇന്ന് 2541 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2541 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,779 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67 ശതമാനം ആണ്. ഇന്ന് 12 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4658 ആയി. 2261 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 161 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 27,274 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 1660 പേർക്ക് രോഗമുക്തിയുണ്ടായി. 11,00,186 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്: കോഴിക്കോട്-568, എറണാകുളം-268, കണ്ണൂർ-264, കൊല്ലം-215, തൃശൂര്‍-201, മലപ്പുറം-191, തിരുവനന്തപുരം-180, കാസർഗോഡ്-131, കോട്ടയം-126, പാലക്കാട്-115, ആലപ്പുഴ-81, വയനാട്-77, പത്തനംതിട്ട-72, ഇടുക്കി-52. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed