പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, വ്യക്തികളല്ല; പി. ജയരാജന്‍
കണ്ണൂർ: ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി. ജയരാജന്‍. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉയര്‍ത്തികാണിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണം പലയിടത്തും മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് പ്രതികരണവുമായി പി. ജയരാജന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

