രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കാൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ഉ​മ്മ​ൻചാ​ണ്ടി​യു​ടെ മ​ക​ൾ‍


ചാലക്കുടി: താൻ രാഷ്ട്രീയത്തിൽ സജീവമാകാൻ ആലോചിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൾ‍ അച്ചു ഉമ്മൻ‍. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മൻ. സർ‍വേ ഫലങ്ങൾ‍ കൂടുതൽ‍ ഊർ‍ജ്വസലമായി പ്രവർ‍ത്തിക്കാൻ യുഡിഎഫ് പ്രവർ‍ത്തകരെ സഹായിച്ചുവെന്നും അച്ചു ഉമ്മൻ പറഞ്ഞു. 

ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർ‍ത്ഥി സനീഷ് ജോസഫ് തന്‍റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയിൽ‍ സനീഷ് തീർ‍ച്ചയായും വിജയിക്കുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ‍ പുതുപ്പള്ളിയിൽ ആർ സ്ഥാനാർ‍ത്ഥിയാവണം എന്ന കാര്യം ഹൈക്കമാൻ‌ഡ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മൻ ഉൾ‍പ്പടെ നിരവധി പേർ‍ക്ക് കോൺഗ്രസിൽ‍ സീറ്റിന് അവകാശമുണ്ടെന്നും അച്ചു ഉമ്മൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed