ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​രു​ടെ വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ചെന്നിത്തല ഹൈക്കോടതിയിൽ


കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും അവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടും വിഷയത്തിൽ‍ തുടർനടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.  

സംസ്ഥാനത്ത്1,09,693 ഇരട്ട വോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിൽ 537 പേർക്കും അഴീക്കോട് 711 പേർക്കും ഇരട്ടവോട്ടുകളുണ്ട്. ഒരു മണ്ഡലത്തിൽ വോട്ടും തിരിച്ചറിയൽ കാർഡുമുള്ളവർക്ക് മറ്റു മണ്ഡലത്തിൽ വ്യാജ തിരിച്ചറിയൽ കാർഡും വോട്ടുമുണ്ട്. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ 537 ഇരട്ടവോട്ടുകളുണ്ട്. കല്യാശേരി 91, തളിപ്പറന്പ് 242, അഴീക്കോട് 47, കണ്ണൂർ 30, പയ്യന്നൂർ 127 എന്നിവിടങ്ങളിലെ വോട്ടർമാർക്കാണ് ഇരിക്കൂറിലും വോട്ടുള്ളത്. അഴീക്കോട് മണ്ഡലത്തിൽ 711 പേർക്കാണ് ഇരട്ടവോട്ടുകളുള്ളത്. പയ്യന്നൂർ 44, കല്യാശേരി 124, തളിപ്പറന്പ്് 204, ഇരിക്കൂർ 54, കണ്ണൂർ 287 പേർക്ക് ഇരട്ട വോട്ടുണ്ട്. കൂടാതെ ചേർത്തല, കുണ്ടറയടക്കം നിരവധി മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ട്. ചേർത്തല മണ്ഡലത്തിൽ 1,215 വോട്ടുകൾ മറ്റു മണ്ഡലത്തിലുള്ളവരുടെതാണ്. പൂഞ്ഞാർ 104, അരൂർ 729, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടർമാരാണ് ചേർത്തലയിലുമുള്ളത്. കുണ്ടറയിൽ 387 വോട്ടുകൾ മറ്റു മണ്ഡലങ്ങളിലുള്ളവരുടെതാണ്. പുനലൂർ 89, ചടയമംഗലം 80, കൊല്ലം 218 എന്നിവിടങ്ങളിലെ വോട്ടർമാരാണ് കുണ്ടറയിലുമുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed