സോളാർ കേസ്: സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി
കൊച്ചി: സോളാർ കേസിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാരിയോട് ഡൽഹിയിലെ സിബിഐ ഓഫിസിൽ നേരിട്ട് ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാവും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണോയെന്ന് സിബിഐ തീരുമാനിക്കുക.

