കഴക്കുട്ടമില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ

ന്യൂഡൽഹി: മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന. എന്നാൽ കഴക്കൂട്ടമല്ലെങ്കിൽ മൽസരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. കഴക്കൂട്ടമല്ലാതെ മറ്റേതെങ്കിലും സീറ്റ് നൽകാമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്.
ശോഭയ്ക്ക് കഴക്കൂട്ടം നൽകാതിരിക്കാൻ കെ. സുരേന്ദ്രൻ രാജി ഭീഷണി മുഴക്കിയെന്നും വിവരമുണ്ട്. നേതൃപദവി ഒഴിയുമെന്നാണ് സുരേന്ദ്രൻ ഭീഷണി മുഴക്കിയത്. വി. മുരളീധരനും ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തു. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ സുരേന്ദ്രന്‍റെ പേര് മുന്നോട്ടുവച്ചിരുന്നു.