വെൽഫെയർ പാർട്ടി- കോൺഗ്രസ് കൂട്ടുകെട്ട്; പാങ്ങോട് പഞ്ചായത്തിൽ യുഡിഎഫ് ഭരണം


തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുടെ പിന്തുണയിൽ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഭരണം നേടി. സംസ്ഥാന തലത്തിൽ തന്നെ വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയിൽ തന്നെ പുതിയ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ എം എം ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

വെൽഫെയർ പാർട്ടിയുടെ രണ്ട് അംഗങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തു. വോട്ടെടുപ്പിൽ നിന്നും എസ്ഡിപിഐ വിട്ടു നിന്നു. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ, സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എസ്ഡിപിഐ പിന്തുണയിൽ സിപിഎം പ്രസിഡന്റ് സ്ഥാനാർത്ഥി വിജയിച്ചെങ്കിലും ഭരണം വേണ്ടെന്ന് പറഞ്ഞ് രാജിവയ്‌ക്കുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായുളള ബന്ധത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്‌പരം വാക്പോര് നടന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതൊരു അടഞ്ഞ അദ്ധ്യായമാണെന്നായിരുന്നു നേതാക്കളുടെ മറുപടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed