ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


 

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിനത്തിലും ട്വന്‍റി-20 യിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിച്ചു. 36 വയസുകാരനായ ഡുപ്ലസി 69 ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയായി പാഡണിഞ്ഞു. 10 സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഉൾപ്പടെ 4,163 റണ്‍സാണ് സന്പാദ്യം. 2016ൽ എ.ബി.ഡിവില്ലിയേഴ്സിന്‍റെ പിൻഗാമിയായി ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്ത ഡുപ്ലസി 36 ടെസ്റ്റിൽ ടീമിനെ നയിക്കുകയും ചെയ്തു. 143 ഏകദിനങ്ങളിലും 50 ട്വന്‍റി-20 മത്സരങ്ങളിലും രാജ്യത്തിനായി വെറ്ററൻ താരം കളിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലസി പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

Most Viewed