രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നു


 

ആലപ്പുഴ: നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഇന്നത്തെ സമാപന വേദിയായ ഹരിപ്പാട്ട് നടക്കുന്ന സമ്മേളനത്തിൽ പിഷാരടി ഔദ്യോഗികമായി കോൺഗ്രസ് അംഗമാകുമെന്ന് സൂചന. ഇതുസംബന്ധിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായിം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തി. മുൻപ് രമേഷ് പിഷാരടിയുടെ സുഹൃത്തും നടനുമായ ധർമ്മജൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് വിവരം പുറത്തുവന്നിരുന്നു. കോൺഗ്രസ് അനുഭാവിയായ ധർമ്മജൻ കോഴിക്കോട് ബാലുശേരിയിൽ പ്രചാരണവും തുടങ്ങിയിരുന്നു. പിഷാരടിയുടെ വരവ് നല്ല കാര്യമാണെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ധർമ്മജൻ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed