കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് വിതരണം ശനിയാഴ്‌ച മുതൽ


 

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് വിതരണം ശനിയാഴ്‌ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യഘട്ടത്തിൽ ഇതുവരെ 63,10,194 ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുളള കൊവിഡ് രോഗികൾ 3.12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആകെ 1.08 കോടി പേരാണ് കൊവിഡ് ബാധിതരായത്. ഇതിൽ 1.43 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുളളതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 1.55 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. മരണ നിരക്ക് 1.43 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇത് 0.82 ശതമാനമാണ്. കൊവിഡ് മരണനിരക്ക് 10 ലക്ഷത്തിൽ 112 ആയി ചുരുങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed