പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയ്ക്ക്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് അറിയിപ്പ് ലഭിച്ചെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ മാസം 20ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപ്പാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇതിലൂടെ പദ്ധതിയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.
ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പണി പൂര്‍ത്തിയാക്കി ഈ മാസം അവസാനമോ ജനുവരിയിലോ കമ്മീഷന്‍ ചെയ്യാമെന്നാണ് ആലോചിക്കുന്നത്. ചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും ജി. സുധാകരന്‍ അവകാശപ്പെട്ടു.

