എം.സി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
കാസർഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ റിമാൻഡിലായ എം.സി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എംഎൽഎ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുർഗ് മജിസ്ട്രേറ്റ് കോടതി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ എംഎൽഎയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു.

