അനധികൃതസ്വത്ത് സന്പാദനക്കേസ്: ഇഡി കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു


കോഴിക്കോട്: അനധികൃതസ്വത്ത് സന്പാദനക്കേസിൽ കെ.എം ഷാജി എംഎൽഎയുടെ ഭാര്യ എൻഫോഴ്സ്‌മെന്റിന് മുന്നിൽ മൊഴിനൽകാനെത്തി. ഇന്നു രാവിലെ ഇഡിയുടെ കോഴിക്കോട് ഓഫീസിലാണ് അദ്ദേഹത്തിന്റെ ഭാര്യ മൊഴിനൽകാനെത്തിയത്. കണ്ണൂർ അഴീക്കോട് സ്കൂളിനായി പ്ലസ്ടു ബാച്ച് അനുവദിച്ചതിന് കെഎം ഷാജി എംഎൽഎ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിന്മേലുളള അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് ചോദിച്ചറിയാനാണ് ഭാര്യയുടെ മൊഴിയെടുക്കുന്നതെന്നാണ് കരുതുന്നത്. ഇഡിക്ക് ഷാജി ആദ്യഘട്ടത്തിൽ നൽകിയ സ്വത്തുവിവരവും യഥാർത്ഥത്തിലുള്ള കണക്കും തമ്മിൽ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാൻ നേരത്തേ അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇഡി അളന്ന് തിട്ടപ്പെടുത്തിരുന്നു. കോഴിക്കോട്ട് വീട്ടിൽ അനധികൃത നിർമ്മാണമുണ്ടെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. കണ്ണൂരിലെ വീട് എംഎൽഎയുടെ ഭാര്യയുടെ പേരിൽ 2012-ലാണ് വാങ്ങിയത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് കണക്കാക്കിയത്. 2016-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ സ്വത്ത്‌ വെളിപ്പെടുത്തലിൽ ഈ വീട് കാണിച്ചിട്ടുണ്ട്. നിലവിൽ ഏകദേശം 27 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed