അനൂപിനെ കേരളത്തിലിരുന്നുകൊണ്ട് നിയന്ത്രിച്ചത് ബിനീഷെന്ന് ഇ.ഡി

ബെംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളുരുവിൽ നിരവധി ബിസിനസ്സുകൾ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നുകൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റ് ചെയ്ത ബിനീഷിനെ വിൽസൺ ഗാർഡൻ പോലീസ് േസ്റ്റഷനിലെ ലോക്കപ്പിലാണ് പാർപ്പിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി.ആസ്ഥാനത്തേക്ക് ബിനീഷിനെ കൊണ്ടുവന്നു. ഇ.ഡി ഉദ്യോഗസ്ഥർ എത്തി ചോദ്യം ചെയ്യാൻ തുടങ്ങി. അനൂപും ബിനീഷും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുന്പ് അനൂപ് മുഹമ്മദ് ബിനീഷുമായി സംസാരിച്ചിരുന്നു. ബിനീഷ് സ്ഥിരമായി ബെംഗളുരുവിൽ സന്ദര്ശനം നടത്തിയിട്ടുണ്ട്. ബെംഗളുരുവിൽ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ−രാഷ്ട്രീയ മേഖലയിൽ വൻ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയതോതിൽ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു.