കേരളത്തിൽ ഇന്ന് 7020 പേർക്ക് രോഗം, 26 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 7020 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
നിലവിൽ 91784 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54339 സാമ്പിളുകളാണ് പരിശോധിച്ചത്. 8474 പേർ രോഗമുക്തരായി.