ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണം; നാ​ല് പേ​ര്‍​ക്ക് നു​ണ പരിശോധന


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തുന്നു. ബാലഭാസകറിന്‍റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്.  ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ദ സംഘമാണ് നുണ പരിശോധന നടത്തുന്നത്. നേരത്തെ, ഇവര്‍ നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed