സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയപ്പെടുന്ന രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് ചെന്നിത്തല


തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയപ്പെടുന്ന രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ മന്ത്രി ആരാണെന്ന കാര്യം സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുകേസില്‍ ഒരു മന്ത്രിയില്‍നിന്നുകൂടി അന്വേഷണസംഘം വിവരങ്ങള്‍ ആരായുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതികളായ സ്വപ്‌ന സുരേഷിന്‍റേയും സന്ദീപ് നായരുടേയും പക്കല്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്തകള്‍.
ഒരു മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയതിന്‍റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചെന്നും സൂചനകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed