കാസര്‍ഗോട്ട് ഒരു കുടുംബത്തിലെ മൂന്നു പേരെ ജീവനൊടുക്കിയ നിലയില്‍

കാസർഗോഡ്: കാസര്‍ഗോട്ട് ഒരു കുടുംബത്തിലെ മൂന്നു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പിലാണ് സംഭവം. മിഥിലാജ്(50), ഭാര്യ സാജിദ(38), മകന്‍ സാഹിദ്(14) എന്നിവരാണ് മരിച്ചത്. ഇവർ വാടകയ്ക്ക് കഴിഞ്ഞു വരികയായിരുന്നു.
വിഷ കഴിച്ച് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനത്തില്‍ പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.