പെ​ട്ടി​മു​ടി​ മണ്ണിടിച്ചിൽ; മ​ര​ണം 33 ആ​യി


മൂന്നാർ‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾ‍പൊട്ടലിൽ‍ മണ്ണിനടിയിലായ ഏഴ് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരണസംഖ്യ 33 ആയി. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് ഇന്ന് പരിശോധനകൾ നടത്തുന്നത്. 

ഇന്ന് രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പെട്ടിമുടി സന്ദർശിച്ചു. വ്യാഴാഴ്ച രാത്രി 10.50നാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടി നാലു ലയങ്ങളിലെ 30 കുടുംബങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed