കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ


കരിപ്പൂർ വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി. പരുക്കേറ്റവർ വളരെ വേഗത്തിൽ തന്നെ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അമീർ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തന്റെ അനുശോചന സന്ദേശം അമീർ അയച്ചിട്ടുണ്ട്.

കൂടാതെ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഖാലിദ് ബിൻ അസീസ് അൽത്താനിയും പ്രധാനമന്ത്രിക്ക് അനുശോചന സന്ദേശം അയച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed