കേരളത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചും അനുശോചനമറിയിച്ചും ശൈഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ


ദുബൈ: വിമാനാപകട ദുരന്തത്തിലും കേരളത്തിലെ മഴക്കെടുതിയിലും അനുശോചനം അറിയിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം അറിയിക്കുകയായിരുന്നു.

ഇന്ത്യൻ ജനതയോട് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുരിതകാലത്ത് യു.എ.ഇയുടെ പ്രാർത്ഥന എപ്പോഴുമുണ്ടാകുമെന്നും പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ ഇന്ത്യൻ ഭാഷകളിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളം മുന്പ് പ്രളയക്കെടുതി നേരിട്ടപ്പോഴും യു.എ.ഇയുടെ സഹായമുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര പങ്കാളിയാണ് യു.എ.ഇ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed