സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്: 794 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്−19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇന്നത്തെ കണക്ക് പൂർണ്ണമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാലാണിത്. ഉച്ചവരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയത്.
375 പേർക്ക് ഇന്ന് സന്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ ഉറവിടം അറിയാത്ത 29 പേർ. വിദേശത്ത് നിന്ന് 31 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 40 പേർക്കും 37 ആരോഗ്യപ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കുകൾ: തൃശ്ശൂർ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39, എറണാകഉലം 34, മലപ്പുറം 32, കോട്ടയം 29, കാസർകോട് 28, കൊല്ലം 22, ഇടുക്കി ആറ്, പാലക്കാട് നാല്, വയനാട് മൂന്ന്.
794 പേർക്ക് രോഗമുക്തി നേടി. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂർ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57.