തഹസിൽദാർക്ക് കൊവിഡ്; തലപ്പിള്ളി താലൂക്ക് ഓഫീസ് അടച്ചു


തൃശൂർ: തൃശൂർ തലപ്പിള്ളി താലൂക്ക് തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താലൂക്ക് ഓഫീസ് അടയ്ക്കാനും ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും നിർദ്ദേശം നൽകി. തസഹിൽദാരുടെ സന്പർ‍ക്ക പട്ടിക തയ്യാറാക്കുകയാണ്. സന്പർക്കത്തിലൂടെയാകാം തഹസിൽദാർക്ക് രോഗം ബാധിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.

തഹസിൽ‍ദാരുമായി സന്പർ‍ക്കത്തിലുള്ള ആളുകൾ നിരീക്ഷണത്തിൽ പോകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്ൻെമന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയുടെ പതിനെട്ടാം ഡിവിഷൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed