സാമൂഹ മാധ്യമ അക്കൗണ്ടുകൾ കർശന നിരീക്ഷണത്തിൽ
തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകൾ പോലീസ് കർശനമായി നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സംബന്ധിച്ച വ്യാജ വാർത്തകൾ വരുന്ന സാഹചര്യത്തിലാണിത്. ഹൈടെക് ക്രൈം എൻക്വയറി ടീമും സൈബർ ഡോമും മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
