കേരളത്തിൽ ഇന്ന് 1167 പേർക്ക് കോവിഡ്: 888 പേർക്ക് സന്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സന്പർക്കത്തിലൂടെ രോഗം ബാധിച്ചു. 679 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേർ. വിദേശത്തുനിന്നെത്തിയ 122 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 96 പേർക്കും രോഗംബാധിച്ചു.
രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്−: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർഗോഡ് 38, ഇടുക്കി 7.
നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്−: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർഗോഡ് 36.
