മൻ കി ബാത്തിന്റെ 67-ാമത്തെ എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


ന്യൂഡൽഹി: കർഗിൽ വിജയ് ദിവസിൽ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മാൻ കി ബാത്തിന്റെ 67-ാമത്തെ എപ്പിസോഡായിരുന്നു ഇന്നത്തേത്. ഇന്ത്യയെ സംബന്ധിച്ചടുത്തോളം കാർഗിൽ വിജയ് ദിവസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ഒരിക്കലും മറക്കാനാകാത്ത ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

"ഈ ദിവസം ഞങ്ങൾ പാകിസ്ഥാനെ പരാജയപ്പെടുത്തി, ഈ ദിവസം ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. യുദ്ധം നടന്നത് ഒരു കാലത്തും ആർക്കും മറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇന്ത്യ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നാൽ അങ്ങനെയൊന്നുണ്ടായില്ല" -പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കോവിഡ് വ്യാപനത്തെ കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. “നമ്മുടെ രാജ്യത്തെ കോവിഡ് വീണ്ടെടുക്കൽ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. മരണ നിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, പക്ഷേ കൊറോണ വൈറസിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് പല മേഖലകളിലും അതിവേഗം പടരുകയാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ”- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതത്തിലായവരോടും പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രദേശിക ഭരണകൂടങ്ങളും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed