സംസ്ഥാനത്ത് ഇന്ന് 1103 പേർക്ക് കോവിഡ്: 838 പേർക്ക് സന്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേർക്ക് കോവിഡ്− 19 സ്ഥിരീകരിച്ചു. 1049 പേർ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം ജില്ലയിൽ 240 പേർ രോഗബാധിതരായി. കോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കും, കൊല്ലം ജില്ലയിൽ 80 പേർക്കും, എറണാകുളം ജില്ലയിൽ 79 പേർക്കും, കോട്ടയം ജില്ലയിൽ 77 പേർക്കും, മലപ്പുറം ജില്ലയിൽ 68 പേർക്കും, കണ്ണൂർ ജില്ലയിൽ 62 പേർക്കും, പത്തനംതിട്ട ജില്ലയിൽ 52 പേർക്കും, ഇടുക്കി ജില്ലയിൽ 40 പേർക്കും, തൃശൂർ ജില്ലയിൽ 36 പേർക്കും, പാലക്കാട് ജില്ലയിൽ 35 പേർക്കും, വയനാട് ജില്ലയിൽ 17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 838 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 72 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കുമാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.


