കൊവിഡ് വ്യാപനം; കാസർഗോഡ് അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ
കാസർഗോഡ്: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി കാസർഗോഡ്് ജില്ലാ ഭരണകൂടം. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുന്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് േസ്റ്റഷൻ പരിധികളിലാണ് നിരോധനാജ്ഞ.
2020 ജൂലൈ 25 രാത്രി 12 മണി മുതൽ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്നാണ് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ. സജിത് ബാബു അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞയെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു.


