പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു


പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും മന്ത്രി എ.കെ.ബാലൻ അറിയിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പി കോവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഈ ക്ലസ്റ്റര്‍ പ്രകടമായത്. ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍ പട്ടാമ്പിയില്‍ കണ്ടെയ്ൻമെന്‍റ് നിര്‍ബന്ധമായി പാലിച്ചേ മതിയാകൂ. മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അവിടങ്ങളില്‍ ആളുകളെ ഇറക്കാനോ കയറ്റാനോ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികൾ അടക്കം 47 കേന്ദ്രങ്ങളിൽ 4500 റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed