രോഗിക്ക് കോവിഡ്; കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രവിഭാഗം അടച്ചു


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. ചികിത്സയ്ക്ക് എത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാർ അടക്കം 11 പേർ നിരീക്ഷണത്തിൽ പോയി. 

നേരത്തെ, അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഈ വാർഡും അടച്ചിരുന്നു. ഈ വിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള നിരീക്ഷണത്തിൽ കഴിയുകയാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed