അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കൊവിഡ്; എട്ട് പൊലീസുകാർ നിരീക്ഷണത്തിൽ
അങ്കമാലി: അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാരും നിരീക്ഷണത്തിലാണ്. തുറവൂരിലെ മോഷണക്കേസിൽ കസ്റ്റഡിയിൽ ഇരുന്ന പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി പലപ്പോഴായി സന്പർക്കത്തിൽ വന്ന പൊലീസുകാരെയാണ് നിരീക്ഷണത്തിൽ അയച്ചത്.
അങ്കമാലി തുറവൂരിൽ നടന്ന സ്വർണ മോഷണ കേസിൽ പിടിയിലായ മൂന്ന് പ്രതികളിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സ്റ്റേഷനും പരിസരങ്ങളും അണുവിമുക്തമാക്കിയ ശേഷം പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു.


