സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസർഗോഡ് സ്വദേശിനി
കാസർഗോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രം 11 മണിയോടെ മരണം സംഭവിച്ചത്. ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നഫീസയുടെ മകൻ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ആദ്യ പരിശോധനയിൽ മകന് കൊവിഡ് ബാധിച്ചിരുന്നില്ല. എന്നാൽ രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിൽ മകനും കൊവിഡ് സ്ഥിരീകരിച്ചു. മകനിൽ നിന്ന് ആകാം നഫീസയ്ക്ക് രോഗം ബാധിച്ചതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.
ജൂലൈ 11ന് രോഗം സ്ഥിരീകരിച്ചപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാൽ തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളജിൽ്‍ പ്രവേശിപ്പിക്കുകയായിരുന്നു.


