സ്വർണക്കടത്ത് കേസ് പ്രതികൾക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത് എൻഐഎ അഭിഭാഷകൻ: എതിർപ്പുമായി കസ്റ്റംസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്ത്. എൻഐഎ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. അഡ്വ. എം അജയ്‌ക്കെതിരെയാണ് ആക്ഷേപം.
അതേസമയം ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് എൻഐഎ വ്യക്തമാക്കി. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ട്. ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും ആയുധക്കടത്ത് ഉൾപ്പെടെ സംശയിക്കാമെന്നും എൻഐഎ. കേസിൽ യുഎപിഎ ചുമത്തിയേക്കും.

