സ്വർണക്കടത്ത് കേസ്: ബിഎംഎസ് നേതാവിന്റെ വീട്ടിൽ റെയ്ഡ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ ബി.എം.എസ് നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്.
കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമ നിസാറിനെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു. പിടിയിലായ ഉടനെ സരിത്തിന്റെ ആദ്യ കോൾ പോയത് നിസാറിനായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇയാൾ ലീഗ് നേതാവിന്റെ ബന്ധുവാണെന്നാണ് സൂചന. കോഴിക്കോട് കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാർ.

