സ്വർണക്കടത്ത് കേസിൽ കോഫേപോസ ചുമത്തണം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം− മുല്ലപ്പള്ളി


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഫേപോസ നിയമപ്രകാരം കേസ് ചാർജ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഈ നിയമത്തിന്‍റെ പരിധിയിൽ‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ബന്ധം പുറത്തുവന്നപ്പോൾ കണ്ണടച്ച് പാൽ കുടിച്ച പൂച്ചയുടെ ഭാവമാണ് മുഖ്യമന്ത്രിക്കെന്നും മുല്ലപ്പള്ളി വിമർശിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്നത് ഇത് ആദ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുഖ്യമന്ത്രി അറിയാതെ ഐടി വകുപ്പിൽ സ്വപ്നയുടെ നിയമനം നടക്കില്ല. സ്വർണക്കടത്തിൽ സിപിഎമ്മിനും ഉദ്യോഗസ്ഥർക്കും എത്ര കമ്മീഷൻ കിട്ടി എന്നു മാത്രം ഇനി അറിഞ്ഞാൽ മതി. കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മുമായി ചേർന്ന് ബിജെപി ഒളിച്ചുകളി നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര തലത്തിലെ കള്ളക്കടത്തിന് സർക്കാർ കൂട്ടുനിന്ന് പ്രവാസികളെയും യുഎഇയെയും അപമാനിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed